നിര്‍മാണം മുടങ്ങിക്കിടന്ന പാലാ മുത്തോലിയിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കെട്ടിടത്തിന് 6 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു. ജോസ് k മാണി MPയുടെ ഇടപെടലിനെ തുടര്‍ന്നാണ് ധനകാര്യമന്ത്രി KN ബാലഗോപാല്‍ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. ഏറെ തൊഴില്‍ സാധ്യതകളുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് മികച്ച പഠനം ഉറപ്പു വരുത്താല്‍ കഴിയുന്ന സ്ഥാപനത്തിന്റെ കെട്ടിട നിര്‍മ്മാണം മുടങ്ങിക്കിടക്കുകയായിരുന്നു. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാനുള്ള സാഹചര്യം സംജാതമായിരിക്കുകയാണ്. പാലായിലെ നിര്‍ദ്ദിഷ്ട ഇന്‍ഫൊസിറ്റിക്ക് 7 കോടി രൂപയും സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.





0 Comments