കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 35-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വൈക്കത്തു നിന്നും ആരംഭിച്ച, ജില്ലാ കലാജാഥയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാജാഥയുടെ ഉദ്ഘാടനം വൈക്കം ബോട്ട് ജെട്ടിയില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡണ്ട് പി.കെ ഹരികുമാര്‍ നിര്‍വഹിച്ചു.
ജില്ലാ പ്രചരണ ജാഥയില്‍ കേരളത്തിന്റെ വികസനങ്ങളും കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും ഓട്ടന്‍തുള്ളല്‍, കഥാപ്രസംഗം, കോല്‍ക്കളി, കവിത, കഥ തുടങ്ങിയ കലാരൂപങ്ങളിലൂടെ അധ്യാപകരാണ് അവതരിപ്പിക്കുന്നത്.. ആദ്യദിനം വൈക്കത്തും കുറവിങ്ങാടും പര്യടനം നടത്തിയ ജാഥയ്ക്ക് വ്യാഴാഴ്ച രാവിലെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് മുന്നിലും തുടര്‍ന്ന് ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ഉപജില്ല ഓഫീസിനു മുന്നിലും സ്വീകരണം നല്‍കി. തുടര്‍ന്ന് രാമപുരം, പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും പര്യടനം നടത്തി. കലാജാഥ വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്ത് സമാപിക്കും. KSTA ജില്ലാ ട്രഷറര്‍ ബിറ്റൂ കെ ജേക്കബ് ആണ് ജാഥ ക്യാപ്റ്റന്‍. അനീഷ് നാരായണന്‍, , ലജോ T.T, വി.കെ ഷിബു, ലിന്‍സി, എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments