പാലായില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്നത് ജോസ് കെ മാണിയാണെന്ന് LDF നേതാക്കള്‍ പറഞ്ഞു. പാലായെ മാണി സി കാപ്പന്‍ MLA കൈവിട്ടപ്പോള്‍ കൂടെ നിന്നത് ജോസ് മാണി MPയാണെന്ന് CPM ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് പറഞ്ഞു. MP എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിലും KCM ചെയര്‍മാന്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിലും ഇടപെട്ട് വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജോസ് K മാണി നേതൃത്വം നല്‍കി.
പാലാ നഗരസഭാ സ്റ്റേഡിയം നവീകരണം , മീനച്ചില്‍ മലങ്കര കുടിവെള്ള പദ്ധതി, ജനറല്‍ ആശുപത്രി വികസനം എന്നിവയിലെല്ലാം MP നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പാലാ ഇന്‍ഫോസിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് ബജറ്റില്‍ തുക വകയിരുത്തിയത് ജോസ് K മാണിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. റിങ് റോഡ്, ബൈപാസ് റോഡ്, റിവര്‍വ്യൂ റോഡ് തുടങ്ങിയ പദ്ധതികളും ജോസ് K മാണിയുടെ ഇടപെടലിലൂടെയാണ് വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി വികസന പദ്ധതികളാണ് LDF സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും ലാലിച്ചന്‍ ജോര്‍ജും LDF നേതാക്കളും പറഞ്ഞു.





0 Comments