Breaking...

9/recent/ticker-posts

Header Ads Widget

ഒയാസീസിന് പകരം പ്രകൃതിദത്തമായ പുതിയ മീഡിയം



പൂവിപണിയില്‍  ജലാംശം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന  ഒയാസീസിന് പകരം പ്രകൃതിദത്തമായ പുതിയ മീഡിയം ഒരുക്കി വനിത കൂട്ടായ്മ. കോതനല്ലൂര്‍ സ്വാമി പൂക്കടയിലെ പാര്‍ട്ണറും മാധ്യമപ്രവര്‍ത്തകയുമായ രാഖി രഞ്ജിത്തും സഹപ്രവര്‍ത്തകരും ആണ് പ്രകൃതിക്ക് ദോഷമാകുന്ന ഒയാസീസിനെ ഒഴിവാക്കി  പുതിയ മീഡിയം കണ്ടെത്തിയത്.  റൗണ്ട് ബൊക്കകള്‍, അറേഞ്ച് മെന്റ് ബൊക്കെകള്‍  എന്നിവ ഒരുക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുവാണ് ഒയാസിസ്. എട്ടുമണിക്കൂറിലധികം  ജലാംശം നിലനിര്‍ത്താന്‍ കഴിയുമെന്നുള്ള പ്രത്യേകതയാണ് ഒയാസീസിനെ പൂവിപണിയിലെ താരമാക്കിയത്. ജലാംശം നിലനിര്‍ത്താന്‍ കഴിവുള്ളതിനാല്‍ ഒയാസീസില്‍ കുത്തുന്ന പൂക്കള്‍ ആറ് മുതല്‍ 12 മണിക്കൂര്‍ വരെ ശോഭ മങ്ങാതെ നിലനില്‍ക്കും. എന്നാല്‍ പ്ലാസ്റ്റിക്കും പ്രകൃതിക്ക് ദോഷകരമായ അനുബന്ധ വസ്തുക്കള്‍ക്കും നിയന്ത്രണം വന്നതോടെ സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും ഒയാസീസിന് വിലക്ക് ഏര്‍പ്പെടുത്തി. സംസ്‌കരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിലനിര്‍ത്തിയാണ് ഒഴിവാക്കപ്പെട്ടത്. .  നിയന്ത്രണങ്ങള്‍ വന്നതോടെ ഒയാസിസ്  ബൊക്കകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഈ സാഹചര്യ ത്തിലാണ് ബോട്ടണി ബിരുദധാരിയായ  രാഖി രഞ്ജിത്ത്, ഒയാസീന് പകരമായി മറ്റൊരു മീഡിയത്തെ കുറിച്ച് ആലോചിച്ചത്. ഒരു മാസം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പുതിയ മീഡിയം കണ്ടെത്തിയത്. കടലാസ്, ചകിരി, വാഴപ്പോള, ചെളിമണ്ണ്, ചണച്ചാക്ക് എന്നിവ ഉപയോഗിച്ചാണ്  പുതിയ മീഡിയം  നിര്‍മ്മിച്ചത്. ഈ മീഡിയത്തില്‍ പൂക്കള്‍ 24 മണിക്കൂറും ശോഭ മങ്ങാതെ  നിലനില്‍ക്കും എന്ന് കണ്ടെത്തുക യായിരുന്നു. രാഖി രഞ്ജിത്തിന്റെ മാതാവ് ശ്യാമള , മാതൃ സഹോദരി ഉഷ ഗോപി, സഹപ്രവര്‍ത്തക ഏഞ്ചലീന എന്നിവരാണ് പരീക്ഷണത്തില്‍ രാഖിക്ക് ഒപ്പമുണ്ടായിരുന്നത്. പരീക്ഷണം വിജയിച്ചതോടെ സംസ്ഥാനത്ത് ഒയാസിസിന്റെ സഹായമില്ലാതെ അലങ്കാര ബ്ലോക്കുകള്‍ തയ്യാറാക്കാന്‍ കോതനല്ലൂര്‍ സ്വാമീസ് ഫ്‌ലവര്‍ഷോപ്പിന് കഴിഞ്ഞു.  പുതിയ സംവിധാനത്തിന് പൂവിപണിയില്‍ സ്വീകാര്യതയേറുമെന്നാണ് കരുതപ്പെടുന്നത്.



Post a Comment

0 Comments