പാദുവാ സെന്റ് ആന്റണീസ് പള്ളിയില്‍ വേദപാരംഗതനും അത്ഭുതപ്രവര്‍ത്തകനുമായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ഫെബ്രുവരി 6, 7, 8 തീയതികളില്‍ നടക്കും. ആറാം തീയതി വൈകിട്ട് 4.45 ന് റവ.ഡോജോസഫ് കടുപ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വികാരി ഫാദര്‍ തോമസ് ഓലായത്തില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ഏഴുമണിക്ക് പൊതുസമ്മേളനം, തുടര്‍ന്ന് മെഗാ ഷോ എന്നിവയും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വൈകിട്ട് ആറിന് കല്ലിട്ട്‌നട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകിട്ട് 3.30ന് ആഘോഷമായ തിരുനാള്‍ റാസ ഉണ്ടായിരിക്കും. വിശുദ്ധ അന്തോനീസിന്റെ കപ്പേളയിലേയ്ക്ക് തിരുനാള്‍ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീര്‍വാദം, പ്രസുദേന്തി വാഴ്ച, ഗാനമേള എന്നിവയോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.





0 Comments