ദേശീയ സേവാഭാരതിയും, കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി, സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് കേന്ദ്രമാക്കി സാന്ത്വന സ്പര്‍ശ റീഹാബിലിറ്റേഷന്‍ സെന്റര്‍ തുറക്കും. ഇതിന്റെ ഭാഗമായി ചിറ്റലപ്പള്ളി ഫൗണ്ടേഷന്റെ പ്രതിനിധികള്‍ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പാറകണ്ടം രാമകൃഷ്ണ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ഓഫീസ് സന്ദര്‍ശിച്ചു.സാന്ത്വന സ്പര്‍ശ റീഹാബിലിറ്റേഷന്‍ സെന്ററില്‍ നല്‍കുന്ന സൗജന്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫിസിയോ തെറാപി, ഒക്യുപേഷണല്‍ തെറാപ്പി, ബീഹെവ്യര്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും ഈ സെന്ററില്‍ ലഭ്യമാണ്.
പക്ഷാഘാതം മൂലം കിടപ്പിലായ യുവാക്കള്‍, അപകടങ്ങളില്‍ ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍, ദിവ്യാംഗര്‍ തുടങ്ങി ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് സൗജന്യ പുനരധിവാസ ചികിത്സ നല്‍കി അവരെ ജീവിതത്തില്‍ വീണ്ടും കരുത്തോടെ മുന്നോട്ടു പോകുവാന്‍ സഹായിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഏറ്റുമാനൂരിലെയും സമീപ പഞ്ചായത്തുകളിലെയും രോഗികള്‍ക്കു ഈ സേവനം ലഭ്യമാണ്. കേന്ദ്ര ആയുഷ് മന്ത്രാലയം ഹോമിയോ വിഭാഗവുമായി സഹകരിച്ചു നടത്തുവാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെകുറിച്ച് ആലോചിക്കുന്നതിന് NHRIMH ഉദ്യോഗസ്ഥരുമായി ഏറ്റുമാനൂര്‍ സേവാഭാരതി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. എല്ലാ മാസവും ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാനും ധാരണയായി. ഡോ. ദേബദത്ത നായ്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ഹോമിയോ & ഓഫീസര്‍ ഇന്‍ചാര്‍ജ് NHRIMH കോട്ടയം, ഡോ. പ്രീത കിഴക്കുട്ടില്‍ അഡൈ്വസര്‍ ഹോമിയോപതി മിനിസ്റ്ററി ഓഫ് ആയുഷ് Government ഓഫ് ഇന്ത്യ, ഡോ. ജനാര്‍ദ്ദനന്‍ നായര്‍ ഫോര്‍മര്‍ പ്രസിഡന്റ് മെഡിക്കല്‍ അസ്സസ്‌മെന്റ് & സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ്, ഡോ. അരുണ്‍ കൃഷ്ണന്‍, റിസര്‍ച്ച് ഓഫീസര്‍ സയന്റിസ്‌റ് NHRIMH കോട്ടയം, ദേശീയ സേവാഭാരതി കോട്ടയം ജില്ല സെക്രട്ടറി ഗോപാലകൃഷ്ണന്‍, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സോമന്‍ ഗംഗാധരന്‍,സെക്രട്ടറി അനീഷ് മോഹന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു.എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച കുറിച്ചി ഹോമിയോ കോളേജിലെ ഡോക്ടര്‍മാരുടെ ഒരു സംഘം രാമകൃഷ്ണയില്‍ വെച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനവും നടന്നു.





0 Comments