Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.



കൊഴുവനാല്‍ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റം അവതരിപ്പിച്ചു.   22 കോടി,68 ലക്ഷത്തി,15843 രൂപ വരവും 19 കോടി,42, ലക്ഷത്തി 90920 രൂപ ചെലവും 3 കോടി,26 ലക്ഷത്തി,05923 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് 69 ലക്ഷവും  ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് 87 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.

ആരോഗ്യം കുടിവെള്ളം, ശുചിത്വ - മാലിന്യം,  ഭവന നിര്‍മ്മാണം, വനിതാ ക്ഷേമം ഉള്‍പ്പെടുന്ന സേവന മേഖലയ്ക്ക് 3 കോടി,22 ലക്ഷത്തി,57515 രൂപയും,  പശ്ചാത്തല മേഖലയില്‍ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും നടത്തുന്നതിന് 1 കോടി,72, ലക്ഷത്തി 99000 രൂപയും നീക്കിവച്ചു. ബജറ്റ് അവതരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയില്‍ അദ്ധ്യക്ഷനായിരുന്നു, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാജി മാത്യു, ഷീനാ രാജേഷ്,  ജോയി മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോഫി മാത്യു, ഡാലിയാ ജോണി, മഞ്ജു ദിലീപ്, അഖില്‍ രാജു, സ്മിതാ വിനോദ്, സെന്നി സെബാസ്റ്റ്യന്‍, സാജി ജോസഫ്, ജെസി ജോര്‍ജ്, ഹരിത അനില്‍കുമാര്‍ സെകട്ടറി ശ്രീകുമാര്‍ എസ് എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments