എം.സി. റോഡില്‍ കുര്യം ജംഗ്ഷനും വെമ്പിള്ളി വടക്കേകവലയ്ക്കും ഇടയിലുള്ള അപകട വളവിനോട് ചേര്‍ന്ന ഭാഗത്ത് വീണു കിടക്കുന്ന മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു. മരം വീണുകിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും അധികൃതര്‍ മേല്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണിയുയര്‍ത്തിയാണ് മരം പാതയോരം നിറഞ്ഞ് കിടക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെയും PWD യുടെയും പോലീസിന്റെയും അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നും പാതയൊരത്തെ അപകട ഭീഷണി ഒഴിവക്കണമെന്നും ആവശ്യമുയരുന്നു.





0 Comments