Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സി വൈ എം എല്‍ ക്ലബ് ആസ്ഥാനം തകര്‍ത്ത സംഭവം കേസെടുത്തതായി ഭാരവാഹികള്‍



പാലായില്‍ സി.വൈ.എം.എല്‍ ക്ലബ്ബ് ആസ്ഥാനം തകര്‍ത്ത സംഭവത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന്  പാലാ കത്തീഡ്രല്‍പള്ളി അസിസ്റ്റന്റ് വികാരിമാര്‍ക്കും, കൈക്കാരന്മാര്‍ക്കും, ജെസിബി ഉടമസ്ഥനും എതിരെ പാലാ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി  ക്ലബ്ബ്  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പുലര്‍ച്ചെയാണ് ക്ലബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. 

ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സംഭവത്തില്‍ 22 ലക്ഷം രൂപ നഷ്ടങ്ങള്‍ ഉണ്ടായെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. പരാതി പരിശോധിച്ച കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. കേരള ഹൈക്കോടതി അഭിഭാഷകന്‍ അഡ്വക്കേറ്റ് ജെറി പീറ്റര്‍ ആണ് സിവൈഎംഎല്‍ നു വേണ്ടി കോടതിയില്‍ ഹാജരായത്. വാര്‍ത്താ സമ്മേളനത്തില്‍ സിവൈഎംഎല്‍ പ്രസിഡന്റ്  സതീഷ് കെ മണര്‍കാട്, ഭാരവാഹികളായ സോണി വലിയകാപ്പില്‍, റെജി ജോര്‍ജ് പുളിക്കന്‍, സജി പുളിക്കന്‍, അനൂപ് ടെന്‍സണ്‍ വലിയകാപ്പില്‍, ഡിക്‌സണ്‍ പെരുമണ്ണില്‍, ബിജു വാതല്ലൂര്‍, ജോഷി കട്ടക്കയം, ജോണി  പന്തപ്ലാക്കല്‍, ഷാജി പന്തപ്ലാക്കല്‍,ക്ളീറ്റസ് ഇഞ്ചിപ്പറമ്പില്‍ എന്നിവര്‍  പങ്കെടുത്ത് സംസാരിച്ചു.


Post a Comment

0 Comments