കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ചിറകുളത്തിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന വനിതാ ഫിറ്റ്‌നസ് സെന്ററില്‍ വനിതാ ദിനാചരണം നടന്നു. വാര്‍ഡ് മെമ്പര്‍ ബെറ്റ്‌സിമോള്‍ ജോഷി ദിനാചരണം ഉദ്ഘാടനം ചെയ്തു. മുഖ്യ പരിശീലക ദിവ്യ ലൂക്കോസ്, കമ്മിറ്റി അംഗങ്ങളായ റിട്ടയേഡ് ഡിഎംഒ ഡോക്ടര്‍ സുകുമാരി, ഷെറിന്‍ മാത്യു, അശ്വതി ഉണ്ണികൃഷ്ണന്‍, സന്ധ്യ എന്നിവര്‍ വനിതാദിന സന്ദേശം നല്‍കി. സുംബാ ഡാന്‍സും നടന്നു. കാണക്കാരി ഗ്രാമപഞ്ചായത്തും ഹോമിയോപ്പതി വകുപ്പും സംയുക്തമായി ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായാണ് വനിതകള്‍ക്കായുള്ള ഫിറ്റ്‌നസ് സെന്റര്‍ തുറന്നത്. പുലര്‍ച്ചെ ആറര മുതല്‍ വൈകിട്ട് 7 വരെയാണ് വനിതാ കൂട്ടായ്മയുടെ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തിക്കുക. ദിനാചരണത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.





0 Comments