Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ആര്‍.എസ്.ഡബ്ല്യു ഗവ. എല്‍.പി. സ്‌കൂളില്‍ 'വര്‍ണ്ണക്കൂടാരം' ഉദ്ഘാടനം ചെയ്തു.




ഏറ്റുമാനൂര്‍ ആര്‍.എസ്.ഡബ്ല്യു ഗവ. എല്‍.പി. സ്‌കൂളില്‍ 'വര്‍ണ്ണക്കൂടാരം' ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ 'വര്‍ണ്ണക്കൂടാരം' പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍  നിര്‍വഹിച്ചു. സമഗ്ര ശിക്ഷാ കേരളം STARS പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണ്ണക്കൂടാരവും മാതൃകാ പ്രീ-പ്രൈമറി ക്ലാസ്സും  സജ്ജമാക്കിയത്. 

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ലാല്‍ജി കെ. ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. SSKജില്ലാ പ്രോഗ്രാം ഓഫീസര്‍  കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. വര്‍ണ്ണക്കൂടാരത്തിന്റെ ശില്പിയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ് ദിലീപ് ആദരിച്ചു.
ഏറ്റുമാനൂര്‍ എ.ഇ.ഒ. ശ്രീജ പി. ഗോപാല്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നല്‍കി. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  തോമസ് പുതുശ്ശേരി, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍മാരായ സനില്‍ ജോസഫ്, ഫസീന സുധീര്‍, ടിജി സജി, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പി.ടി.എ. പ്രസിഡന്റ് ജിനുമോള്‍ രാജു, സ്‌കൂള്‍ ലീഡര്‍ ആദിലക്ഷ്മി ആര്‍. എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments