അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്നു.അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു കേരള റബ്ബര്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ & മാനേജിംഗ് ഡയറക്ടര്‍, ഷീല തോമസ് IAS ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ എഡിറ്റോറിയല്‍ കോ-ഓര്‍ഡിനേറ്റര്‍ സീന ടോണി വനിതാദിന സന്ദേശം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി സന്തോഷ് കുമാര്‍ ക്ലസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സി.ബി.സി.ഐ അവാര്‍ഡ് ജേതാവായ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ റവ. ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, മികച്ച സംരംഭകയായ Hangout Play World Thellakom എം.ഡി ചിന്നു മാത്യു, മികച്ച ക്ഷീര കര്‍ഷകയായി ശ്രേയ എ.എന്‍, സഞ്ജീവന എം.ജി (ട്രാന്‍സ് ), അര്‍ച്ചന വിമന്‍സ് സെന്ററിന്റെ പ്രൊജക്റ്റ് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, എഞ്ചിനീയര്‍ ജിബിന്‍ ജോഷി, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ജോയിസ് മാത്യു എന്നിവരെ ആദരിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ശരണ്യ വി. എസ്, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, ഓഫീസ് സെക്രട്ടറി ശ്രുതിമോള്‍ വി.എസ് എന്നിവര്‍ പ്രസംഗിച്ചു. ബി.വി എം കോളേജ് ചേര്‍പ്പുങ്കല്‍, കെ.ഇ കോളേജ് മാന്നാനം, സി.എം.എസ് കോളേജ് കോട്ടയം, ബി. കെ. കോളേജ് അമലഗിരി, ബസേലിയോസ് കോളേജ് കോട്ടയം എന്നീ കോളേജുകളില്‍ നിന്ന് 120 വിദ്യാര്‍ത്ഥികള്‍ വനിതാദിനത്തിന്റെ തീം ഉള്‍ക്കൊണ്ട് പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചു. സഞ്ജീവന ടി.ജി യുടെ ക്ലാസിക്കല്‍ ഡാന്‍സ് അരങ്ങേറി. സ്ത്രീ നീതി, തുല്യത, പദവി തുടങ്ങിയവയെ ആധികാരികമാക്കി തിരുവനന്തപുരം ഓര്‍ഗാനിക് തിയറ്റര്‍ കടമ്പനാറ് കാത്തവള്‍ എന്ന നാടകം അവതരിപ്പിച്ചു.
മലയാള മനോരമ കോട്ടയം ബ്യൂറോ സ്റ്റാഫ് ആത്മജ വര്‍മ്മ തമ്പുരാന്‍ നാടക അവലോകനം നടത്തി. ഗാര്‍ഹിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ - വിശദീകരണവും- പ്രതിജ്ഞയും ഗാര്‍ഹിക പീഡന പ്രതിരോധ സമിതി സ്റ്റേറ്റ് കണ്‍വീനര്‍ മേഴ്‌സി അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. ആനി ജോസഫ്, മറിയാമ്മ കെ ജോസഫ്, ആഷാ കിരണ്‍, അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍, സിസ്റ്റര്‍ മനീഷ അഴകത്ത്, ടീനു ഫ്രാന്‍സിസ്, രേഷ്മ രാമചന്ദ്രന്‍, ജിബിന്‍ ജോഷി, ആഷാ വര്‍ഗീസ്, ജോയിസ് മാത്യു, ജിജി ഗ്ലാഡി, പ്രഭാമോള്‍ കെ.എം, ദേവിക നായര്‍, റെജീന ഷിനാജ് എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഏറ്റുമാനൂര്‍, കടുത്തുരുത്തി, ആലപ്പുഴ, ഇടുക്കി റീജിയണില്‍ നിന്നും 300 ഓളം അംഗങ്ങള്‍ പങ്കെടുത്തു.





0 Comments