Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ സമരം നടത്തി



ഏറ്റുമാനൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ  നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിലും ഈ ആവശ്യ മുന്നയിച്ചു. ഏറ്റുമാനൂര്‍ നഗരസഭയിലെ 36 വാര്‍ഡുകളിലും കുടിവെള്ളം ലഭ്യമാക്കണമെന്ന് BJP ആവശ്യപ്പെട്ടു. കഴിഞ്ഞ 39 ദിവസമായി  വാട്ടര്‍ അതോറിറ്റി  വെള്ളം ലഭ്യമാക്കിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധ ധര്‍ണ്ണ ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ശങ്കരപ്പിള്ള കെ.എന്‍ ഉദ്ഘാടനം ചെയ്തു.


ബിജെപി മുന്‍സിപ്പല്‍ പ്രസിഡണ്ട് കെ.വി. സാബു അധ്യക്ഷത വഹിച്ചു. വേനല്‍ അതിരൂക്ഷമായ സാഹചര്യത്തിലും നിലവില്‍ കാരിത്താസ്  വാട്ടര്‍ ടാങ്കില്‍ നിന്നും ഏറ്റുമാനൂര്‍ ടൗണിലേക്ക് നിലവില്‍ സപ്ലൈ ചെയ്തിരുന്ന 250 എംഎം p v c പൈപ്പ് യാതൊരുവിധ തകരാറും ഇല്ലാതിരുന്നിട്ടും മാറ്റിയിട്ടത് മൂലമാണ് ശുദ്ധജല വിതരണം മുടങ്ങിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മുന്‍സിപ്പാലിറ്റിയിലും വാട്ടര്‍ അതോറിറ്റിക്കും എതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി മുന്‍സിപ്പാലിറ്റി പ്രസിഡണ്ട്  കെ.വി സാബു പറഞ്ഞു. പ്രോജക്ട് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന്  മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട്  ഉഷാ സുരേഷ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിറില്‍ നരിക്കുഴി, മണ്ഡലം വൈസ് പ്രസിഡണ്ട് മധു വി.ബി, കൗണ്‍സിലര്‍മാരായ  വേണുഗോപാലന്‍ നായര്‍ നായര്‍, രാധിക രമേശ്, സിന്ധു കറുത്തേടം,താരാ സുരേഷ്, സുഭാ ഗോപാലന്‍, പാര്‍ട്ടി മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് സി.വി, വൈസ് പ്രസിഡണ്ടുമാരായ  രാമചന്ദ്രന്‍ നായര്‍, നിര്‍മല സുരേഷ്, സെക്രട്ടറി ശശികല പി ഗോപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments