Breaking...

9/recent/ticker-posts

Header Ads Widget

യുവാവിന് ഗുരുതര പരിക്ക്.



ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡില്‍ ഇടപ്പാടി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ തിടനാട് സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 4.45-ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തകര്‍ന്നു.  പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും  ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍