BJP കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ BJP സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.. നിയോജക മണ്ഡലം പ്രസിഡന്റ് VP മുകേഷ്, വെസ്റ്റ് ജില്ലാ സെക്രട്ടറി എസ്. രതീഷ്, റ്റി.എന്‍. ഹരികുമാര്‍, വിനു R മോഹന്‍, കെ ശങ്കരന്‍, ഹരി കിഴക്കേക്കൂറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി KSRTC സ്റ്റാന്റ് വഴി തിരുനക്കരയില്‍ സമാപിച്ചു.





0 അഭിപ്രായങ്ങള്‍