Breaking...

9/recent/ticker-posts

Header Ads Widget

ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ ഇനി പി.ഡബ്ല്യു.ഡി പുനര്‍നിര്‍മ്മിക്കും



ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ ഇനി PWD പുനര്‍നിര്‍മ്മിക്കുമെന്ന് ജലവിഭവ വകുപ്പുമന്ത്രി മോന്‍സ് ജോസഫ്. നിര്‍മ്മാണത്തിനുള്ള ഫണ്ട് ജല അതോറിറ്റി PWD യ്ക്ക് കൈമാറുമെന്നും മോന്‍സ് ജോസഫ് നിയമസഭയെ അറിയിച്ചു. കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ച ശേഷം മാസങ്ങളോളം നന്നാക്കാതെ കിടക്കുന്നത് മൂലമുള്ള പൊതുജനങ്ങളുടെ യാത്രാദുരിതത്തിന് വിരാമമിടാന്‍ ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന്  പുതിയ തീരുമാനം എടുക്കുകയായിരുന്നു. പുതിയ ക്രമീകരണം അനുസരിച്ച്, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നിര്‍മ്മാണങ്ങള്‍ക്കായി റോഡുകള്‍ വെട്ടിപ്പൊളിച്ചാല്‍ അവ പഴയപടിയാക്കി ടാര്‍ ചെയ്യുന്ന പ്രവൃത്തികള്‍ നേരിട്ട് പൊതുമരാമത്ത് വകുപ്പ് (PWD) തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനാവശ്യമായ മുഴുവന്‍ ഫണ്ടും വാട്ടര്‍ അതോറിറ്റി പി.ഡബ്ല്യു.ഡിക്ക് നല്‍കുന്നതാണ്.രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം റോഡുകള്‍ തകര്‍ന്നു കിടക്കുന്നതും ജനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഒരു കാരണവശാലും അനുവദിക്കില്ല. പൈപ്പിടല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തന്നെ ഗുണനിലവാരത്തോടെ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ഈ  സംവിധാനത്തിലൂടെ സാധിക്കും. കുടിവെളള പൈപ്പ് ലൈനുകള്‍ തകര്‍ന്ന് യാത്ര തടസ്സപ്പെടുന്ന സാഹചര്യത്തിന് പരിഹാരമാവുകയാണ് പുതിയ തീരുമാനം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍