ഗൂഗിള്‍ പേയിലൂടെ കൈമാറിയ പണം അബദ്ധത്തില്‍ മറ്റൊരാളുടെ അക്കൗണ്ടി ലെത്തിയെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് രമേഷ് കുമാര്‍. ലയണ്‍സ് ക്ലബ് ജില്ലാ PRO യും LIC ചീഫ് അഡൈ്വസറുമായ MP രമേഷ് കുമാര്‍ കോട്ടയത്തുള്ളഷാജി എന്നയാള്‍ക്ക് പണം അയച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ ഫോണ്‍ നമ്പറിലെ ഒരക്കം മാറിപ്പോയതാണ് പ്രശ്‌നമായത്. GPay ഫോണ്‍ നമ്പറിലെ ഒരക്കം മാറിയപ്പോള്‍ അയച്ച 18709 രൂപ എത്തിയത് ഷാജി എന്നു തന്നെ പേരുള്ളമറ്റൊരാളുടെ അക്കൗണ്ടിലായിരുന്നു. തിരുവനന്ത പുരത്ത് LIC കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിനിടെ പറ്റിപ്പോയ അബദ്ധം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ പണം കിട്ടിയയാളുമായി ബന്ധപ്പെടുകയും ചെയ്തു . തിരുവനന്തപുരത്തു തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഷാജിയ്കാണ് പണം ലഭിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന കാലത്ത് നേരിട്ട് എത്തിയാല്‍ പണം തിരികെ നല്‍കാമെന്നു അറിയിച്ചതോടെ രമേഷ് കുമാറും സഹപ്രവര്‍ത്തകരും എത്തി പണം തിരികെ വാങ്ങുകയായിരുന്നു . നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം അരമണിക്കുറിനുള്ളില്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസ ത്തിലായിരുന്നു രമേഷ് കുമാര്‍ ഗൂഗിള്‍ പേ യിലൂടെയും ഓണ്‍ ലൈന്‍ സംവിധാനങ്ങളിലൂടെയും പണം കൈമാറ്റം ചെയ്യുമ്പോള്‍ ചെറിയൊരു പിഴവ് വന്നാല്‍ പണം നഷ്ടപ്പെടാനോ മറ്റൊരാളുടെ അക്കൗണ്ടിലെത്തുവാനോ സാധ്യത യുണ്ടെന്നും പ്രത്യേക ശ്രദ്ധ വേണമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് സംഭവമെന്ന് രമേഷ് കുമാര്‍ പറയുന്നു





0 അഭിപ്രായങ്ങള്‍