ഡല്‍ഹി സമര പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ചു പ്രകടനം , ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംങ്ഷനില്‍ സമാപിച്ചു .തുടര്‍ന്ന് നടന്ന യോഗം ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി റിജേഷ് കെ ബാബു ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അതുല്‍ സജീവ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ല വൈസ് പ്രസിഡന്റ് എം.എസ് ദീപക്, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം നിഖിത മനോജ്, ഏരിയ പ്രസിഡന്റ് പി.സി അതുല്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് മെല്‍വിന്‍ ജോസഫ്, ട്രഷറര്‍ വൈശാഖ് ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
.




0 അഭിപ്രായങ്ങള്‍