പാറപ്പള്ളിയില്‍ ഉല്ലാസവിശ്രമ കേന്ദ്രം ഒരുങ്ങുന്നു. വൈകുന്നേരങ്ങളില്‍ പ്രകൃതി ഭംഗി ആസ്വദിക്കാനും വിശ്രമിക്കാനും വേണ്ടി പാറപ്പള്ളിയില്‍ തരംഗിണികാറ്റ് വിശ്രമ കേന്ദ്രമാണ് ഒരുക്കുന്നത്. പാറപ്പള്ളി കിഴപറയാര്‍ ഭാഗത്ത് അര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പാടശേഖരത്തോടു ചേര്‍ന്ന് റോഡ് സൈഡിലെ കാടുകയറി കിടക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്. സ്ഥലം വൃത്തിയാക്കി മനോഹരമായ ചെടികള്‍ നട്ടുപിടിപ്പിക്കുകയും ഇരിക്കുന്നതിനായി ബെഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഒറ്റപ്പെട്ട കഴിയുന്ന പല കുടുംബങ്ങളിലുള്ള വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസം ലഭിക്കുന്നതിനും വിശ്രമകേന്ദ്രം ഉപകരിക്കും. തരംഗിണി സാംസ്‌കാരിക സംഘത്തിന്റെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍, തരംഗിണി സെക്രട്ടറി ജോയി കളരിക്കല്‍, ട്രഷറര്‍ ലൂയിസ് മൂക്കന്‍തോട്ടം, കമ്മിറ്റി അംഗങ്ങളായ ബേബി പുരയിടം,സജീവ് നിരപ്പേല്‍ , കൊച്ചുറാണി, ലൈലമ്മ മാക്കുന്നേല്‍, പഞ്ചായത്ത് മെമ്പര്‍ കുമാരി അഞ്ജന തെരേസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു പുളിക്കകണ്ടം,ബ്ലോക്കു മെമ്പര്‍ മേരി ജോസഫ്, മുന്‍ മെമ്പര്‍ അമ്പിളി അജി ,ശോഭ അശോകന്‍, ലാലി ബാബു .പ്രവീണ്‍ ഹരിദാസ് ,ഗോപി കടുതോടില്‍ ,എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. ജനകീയ കൂട്ടായ്മയില്‍ മനോഹരമായ വിശ്രമ കേന്ദ്രവും, തരംഗിണി കാറ്റുമാണ് പാറപ്പള്ളിയില്‍ രൂപം കൊള്ളുന്നത്.
.




0 അഭിപ്രായങ്ങള്‍