കാലാവസ്ഥാ വ്യതിയാന പഠന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ICCS) ആഭിമുഖ്യത്തില്‍ കാലാവസ്ഥാ പ്രതിരോധവും ജൈവ വൈവിധ്യ സംരക്ഷണവും എന്ന വിഷയത്തില്‍ ചര്‍ച്ചാവേദി സംഘടിപ്പിച്ചു. കിടങ്ങൂര്‍, ആര്‍പ്പൂക്കര, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളും ICCS-ലെ ശാസ്ത്രജ്ഞരും പരിപാടിയില്‍ പങ്കെടുത്തു. ICCS ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന് സ്വാഗതം ആശംസിച്ചു..കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. എന്‍. അനില്‍കുമാര്‍ മാറുന്ന കാലാവസ്ഥയും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ICCS-ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സയന്റിസ്റ്റ് ഡോ. കരുണ്‍ ജോസ് വിശദീകരിച്ചു. തുടര്‍ന്ന് ഡോ. എന്‍. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ജൈവ കൃഷിയിലൂടെയുള്ള കാര്‍ബണ്‍ സൗഹൃദ കൃഷി, മീനച്ചിലാറിന്റെ സംരക്ഷണവും പുനരുജ്ജീവനവും, വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള പരിസ്ഥിതി ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ICCS സയന്റിസ്റ്റ് ഡോ. ഐശ്വര്യ കെ.പി. നന്ദി പ്രകാശനം നടത്തി.





0 അഭിപ്രായങ്ങള്‍