ഒക്ടോബര്‍ 25 ന് കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പുമായി പര്യടനം നടത്തുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയ്ക്ക് കോട്ടയത്തും, പാലായിലും ആവേശോജ്ജ്വല സ്വീകരണം നല്‍കി. കോട്ടയം M D സെമിനാരി സ്‌കൂളില്‍ നടന്ന സ്വീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടര്‍ ചേതന്‍ കുമാര്‍ മീണ തുടങ്ങിയവ ര്‍ സംസാരിച്ചു. കായികമേളയുടെ പ്രചാരണാര്‍ഥം വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയ്ക്ക് പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹൃദയമായ വരവേല്‍പ് നല്‍കി.
സ്വീകരണ സമ്മേളനത്തില്‍ പാലാ എ.ഇ.ഒ. ഡോ. കെ.ആര്‍. ബിന്ദു സ്വാഗതം ആശംസിച്ചു. കോട്ടയം ഡി.ഡി.ഇ. ഹണി ജി. അലക്‌സാണ്ടര്‍, പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ ബിജു മാത്യൂസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. അനില എഫ്.സി.സി., പ്രിന്‍സിപ്പല്‍ സി. ജീസാ മരിയ എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിജി ബൈജു, എഇഒമാരായ ശ്രീജ വി ഗോപാല്‍, സുനിതാ റാണി, ജോളിമോള്‍ ഐസക്,വിനീത കെ.എം, സി.അനില, സി ലിന്‍സി, ബിജുമോന്‍ മാത്യു,ലിജോ ആനിത്തോട്ടം, ജോബി കുളത്തറ തുടങ്ങിയവര്‍ പങ്കെടുത്തു. കായികമേളയുടെ സന്ദേശം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിനും കായികാഭിരുചി വളര്‍ത്തുന്നതിനും ലക്ഷ്യമിടുന്ന സ്വര്‍ണ്ണ കപ്പ് ഘോഷയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ ആഹ്ലാദവും ആവേശവും പങ്കുവെച്ചുകൊണ്ട് അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഒക്ടോബര്‍ 25 ന് കോഴിക്കോട്ട് എത്തിച്ചേരും.





0 അഭിപ്രായങ്ങള്‍