Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളിയില്‍ മീന്‍കടയിലെ മലിനജലം റോഡിലൂടെ ഒഴുക്കിയതിനെ തുടര്‍ന്ന് അധികൃതര്‍ കട അടപ്പിച്ചു.



കൊല്ലപ്പള്ളിയില്‍ മീന്‍കടയിലെ  മലിനജലം റോഡിലൂടെ ഒഴുക്കിയതിനെ തുടര്‍ന്ന് അധികൃതര്‍ കട അടപ്പിച്ചു. കൊല്ലപ്പള്ളി ടൗണില്‍ കുരിശുപള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മീന്‍കടയില്‍  ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് കട അടപ്പിച്ചത്. മീന്‍ കടയിലെ മാലിന്യം റോഡിലൂടെ ഒഴുകിയ നിലയിലായിരുന്നു. ഇതോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കോഴിക്കടയും പച്ചക്കറി കടയും അടപ്പിച്ചു. ബംഗാള്‍ സ്വദേശികളാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. കടയുടെ പിന്‍ഭാഗത്ത് മാലിന്യം കൂടി കിടന്ന് അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു. മത്സ്യ മാംസ മാലിന്യങ്ങള്‍ കൂടി കിടന്ന് പുഴുവരിച്ച നിലയിലാണ് സ്ഥാപനത്തിന്റെ പിന്‍വശം. ഇതിനു ചേര്‍ന്നാണ് ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഉപയോഗിക്കുന്ന കിണര്‍ സ്ഥിതി ചെയ്യുന്നത്. ഇതു സംബന്ധിച്ച പരാതികളെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍