Breaking...

9/recent/ticker-posts

Header Ads Widget

ഡോ. എസ് മനോജിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം.



ഭാരതം ലോകത്തിനു നല്‍കിയ മഹത്വമേറിയ സംഭാവനയായ  യോഗ കാല്‍നൂറ്റാണ്ടിലേറെക്കാലമായി ചിട്ടയോടെ പരിശീലിപ്പിച്ച് മികവു തെളിയിച്ച ഡോ. എസ് മനോജിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം.തടിക്കട്ടകള്‍ക്കു മുകളില്‍ flying Peacock ആയി മാറി മയൂരാസനം വേറിട്ട രീതിയില്‍ അവതരിപ്പിച്ചാണ് മനോജ് എഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചത്. അന്താരാഷ്ട യോഗാദിനത്തോടനുബന്ധിച്ച് ഭാരതീയ യോഗരത്‌ന അവാര്‍ഡും മനോജിന് ലഭിച്ചിരുന്നു.  ഇരുപത്തഞ്ചു വര്‍ഷക്കാലമായി ആയിരങ്ങളെ യോഗ  പരിശീലിപ്പിച്ച് യോഗയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന മനോജിന് യുനൈറ്റഡ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ലീഡര്‍ഷിപ് ആന്‍ എക്‌സലന്‍സ് ഓണറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. കുറിച്ചിത്താനം സ്വദേശിയായ കൊട്ടുപ്പള്ളിയേല്‍ S മനോജ് വിവേകാനന്ദ ആശ്രമത്തിലും തിരുവനന്തപുരത്തെ ശിവാനന്ദ ആശ്രമത്തിലുമായി യോഗ പരിശീലനം നടത്തിയ ശേഷം  മാസ്റ്റര്‍ ഓഫ് യോഗ ടീച്ചര്‍ ട്രെയ്‌നിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമനകര ചാവറ ഇന്റര്‍ നാഷനല്‍ സ്‌കൂളിലും കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിലും യോഗാധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയാണ് ഡോ S മനോജ് . യോഗയുടെ പ്രാധാന്യം തിരിച്ചറിയുന്നതോടൊപ്പം സവിശേഷതകള്‍ നിറഞ്ഞ യോഗാസനങ്ങള്‍ ചിട്ടയോടെ അവതരിപ്പിക്കാന്‍ കഴിയുന്നതും മനോജിന്റ മികവ് തെളിയിക്കുകയാണ്.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍