Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സ കണ്ണാശുപത്രി കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു.



നേത്രചികിത്സാ രംഗത്ത്  അത്യാധുനിക സജ്ജീകരണങ്ങളോടെ അല്‍ഫോന്‍സ കണ്ണാശുപത്രി കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു. നേത്രചികിത്സയില്‍ 42 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള അല്‍ഫോന്‍സാ കണ്ണാശുപതിയുടെ മൂന്നാമത്തെ ശാഖയാണ്  കുറവിലങ്ങാട് പ്രവര്‍ത്തനമാരംഭിച്ചത്. കുറവിലങ്ങാട് ഗവ: ആശുപത്രിക്ക് സമീപം അല്‍ഫോന്‍സാ കണ്ണാശുപത്രിയുടെ  ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. സുസജ്ജമായ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കേന്ദ്രം കുറവിലങ്ങാട്ടെ ജനസമൂഹത്തിന് വലിയ ആശ്വാസവും അനുഗ്രഹവും ആണെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റെ  ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു.  അത്യാധുനിക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ള അല്‍ഫോന്‍സ ആശുപത്രി കാഴ്ചയുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള വിശ്വാസ്യതയുള്ള ആശുപത്രിയാണെന്നും ജോസ് കെ മാണി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിബി മണി അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ആര്‍ച്ച് പ്രീസ്റ്റ് തോമസ്  മേനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍, ആശുപത്രി ഡയറക്ടര്‍. ഡോ അലക്‌സ് ബേബി  തുടങ്ങിയവര്‍ പ്രസംഗിച്ചു.  അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി തുടക്കം കുറിച്ച കണ്ണാശുപത്രിയില്‍ ഡയഗ്‌നോസ്റ്റിക് ആന്‍ഡ് ഇമേജിങ് സൗകര്യങ്ങള്‍, നേത്ര ലേസര്‍ ചികിത്സാ സൗകര്യങ്ങള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍