ഉഴവൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ മോഷണം.പമ്പിന്റെ ഓഫീസ് മുറിയിലെ സേഫില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ഓഫീസ് മുറി തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ പണം സൂക്ഷിച്ചിരുന്ന സേഫ് എടുത്ത് സമീപത്തെ പുരയിടത്തില്‍ കൊണ്ടുപോയി കുത്തി തുറന്ന് പണം അപഹരിക്കുകയായിരുന്നു. മുഖം മറച്ച രണ്ടു മോഷ്ടാക്കളുടെ CCTV ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട് . കുറവിലങ്ങാട് പോലീസ് അന്വേഷണമാരംഭിച്ചു. സമീപകാലത്ത് മരങ്ങാട്ടുപിള്ളിയിലെ പെട്രോള്‍ പമ്പിലും മോഷണം നടന്നിരുന്നു.





0 അഭിപ്രായങ്ങള്‍