കൊല്ലപ്പള്ളിയില്‍ ക്രെയിന്‍ കയറി മരിച്ച വീട്ടമ്മയ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി. പാലാ തൊടുപുഴ ഹൈവേയില്‍ കൊല്ലപ്പള്ളി പെട്രോള്‍ പമ്പിനു സമീപം ക്രെയിന്‍ തലയിലൂടെ കയറിയിറങ്ങി മരണമടഞ്ഞ കൊല്ലപ്പള്ളി കുറുമാന്തോട്ടത്തില്‍ ആലീസ് ജോസഫിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അന്തീനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ആലീസിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അന്തീനാട് പള്ളി പാരിഷ് ഹാളില്‍ എത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകള്‍ നിറകണ്ണുകളോടെ അന്ത്യോമപചാരം അര്‍പ്പിക്കാനെത്തി. ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.





0 അഭിപ്രായങ്ങള്‍