Breaking...

9/recent/ticker-posts

Header Ads Widget

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗും CIPET: IPT കൊച്ചിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു



റബ്ബര്‍ സാങ്കേതികവിദ്യ, ഗവേഷണം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി റബ്ബര്‍ ബോര്‍ഡിനു കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗും  CIPET: IPT കൊച്ചിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. NIRT-യില്‍ നടന്ന ചടങ്ങില്‍ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ധാരണാപത്രം കൈമാറി.ചടങ്ങില്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും വിദ്യാഭ്യാസം, നൈപുണ്യ വികസനം, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.CIPET: IPT കൊച്ചി ഡയറക്ടറും മേധാവിയുമായ ഡോ. കെ. എ. രാജേഷ് പോളിമര്‍ ശാസ്ത്രത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകളും സുസ്ഥിര പോളിമര്‍ വസ്തുക്കളും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.റബ്ബര്‍ ബോര്‍ഡും CIPET: IPT കൊച്ചിയും തമ്മിലുള്ള നിലവിലെ സഹകരണവും ഭാവിയിലെ സംയുക്ത പ്രവര്‍ത്തനങ്ങളുടെ സാധ്യതകളും റബ്ബര്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് ട്രെയിനിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ്കുമാര്‍ പി. ജോയ് വിശദീകരിച്ചു.സംയുക്ത പരിശീലന പരിപാടികള്‍, ഗവേഷണം, സാങ്കേതികവിദ്യാ കൈമാറ്റം, വ്യവസായാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ റബ്ബര്‍-പോളിമര്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വിദഗ്ധരെയും നൈപുണ്യമുള്ള തൊഴിലാളികളെയും വാര്‍ത്തെടുക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.NIRT ഡയറക്ടര്‍ പ്രിയ വര്‍മ്മ സ്വാഗതവും റബ്ബര്‍ പ്ലാന്റേഷന്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍