കുറിച്ചിത്താനം കാരിപ്പടവത്ത് കാവില്‍ നവരാത്രി മഹോത്സവത്തിനും ദേവീഭാഗവത നവാഹയജ്ഞത്തിനും തുടക്കമായി. ഒക്ടോബര്‍ 11 മുതല്‍ 21 വരെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെയും നവാഹയജ്ഞത്തിന്റെയും ഭദ്രദീപ പ്രകാശനം സൂര്യകാലടി മനയിലെ സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് നിര്‍വഹിച്ചു. ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുത്തു. വൈക്കം ശെല്‍വരാണ് യജ്ഞാചാര്യന്‍. സുരേഷ് നമ്പൂതിരി (ശാസ്താംകോട്ട), ഉമയല്ലൂര്‍ സതീശന്‍, ആനാരി മോഹന്‍, രാജേഷ് ഏറ്റുമാനൂര്‍, മോഹനന്‍ പിള്ള (ഹരിപ്പാട്) എന്നിവര്‍ നവാഹയജ്ഞത്തിന് നേതൃത്വം നല്‍കുന്നു.
.





0 അഭിപ്രായങ്ങള്‍