കുറിച്ചിത്താനം കേളിയോഗം കഥകളി പഠനക്കളരിയുടെ നാലാമത് വാര്‍ഷികാഘോഷ പരിപാടികള്‍ കുറിച്ചിത്താനം വനമാല ഓഡിറ്റോറിയത്തില്‍ നടന്നു. പ്രശസ്ത സിനിമാതാരം ബാബു നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി മുഖ്യാതിഥിയായിരുന്നു. പി.ഡി. കേശവന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കേളിയോഗം കഥകളി പഠനക്കളരിയുടെ ആചാര്യന്‍ കലാമണ്ഡലം ഭാഗ്യനാഥ് അദ്ധ്യക്ഷനായിരുന്നു. പുതുമന എന്‍. രാമന്‍ നമ്പൂതിരി, പഴയിടം മോഹനന്‍ നമ്പൂതിരി, അനിയന്‍ തലയാറ്റുംപിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് മെമ്പര്‍ മമതാ ഹരികുമാര്‍ സ്വാഗതവും, ശ്രീജ എസ് നായര്‍ കൃതജ്ഞതയും പറഞ്ഞു. യോഗത്തിനു ശേഷം കേളിയോഗം പഠനക്കളരിയിലെ പഠിതാവും, ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയുമായ ശ്രീമതി മഞ്ജു ജി യുടെ പുറപ്പാട് അരങ്ങേറ്റവും കുടമാളൂര്‍ നാട്യ മണ്ഡലം കഥകളി വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ രുഗ്മിണീ സ്വയംവരം കഥകളിയും നടന്നു.
.




0 അഭിപ്രായങ്ങള്‍