കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ (KEWSA) ജില്ലാ സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നു. കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ തിരുനക്കരയില്‍നിന്ന് സമ്മേളന വേദിയിലേക്ക് പ്രകടനവും നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ബിജു വര്‍ഗീസ് പതാക ഉയര്‍ത്തി ' സമ്മേളനത്തോടനുബന്ധിച്ചുള്ള സ്റ്റാളുകളുടെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. അജേഷ് കുമാര്‍ നിര്‍വഹിച്ചു. പൊതു സമ്മേളനത്തില്‍ ബിജു വര്‍ഗീസ് അധ്യക്ഷനായിരുന്നു..
സംസ്ഥാന പ്രസിഡന്റ് പി.വി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡുകള്‍ സ്വാഗതസംഘം രക്ഷാധികാരി എം.എസ്. അജേഷ് കുമാര്‍ വിതരണം ചെയ്തു. വിരമിച്ച അംഗങ്ങളെ സംസ്ഥാന ട്രഷറര്‍ വി.പി. രതീഷ് ആദരിച്ചു. ക്ഷേമനിധികളെക്കുറിച്ച് ജി. അജിത് കുമാര്‍ വിശദീകരിച്ചു. റജി പി. ജെയിംസ്, എം.കെ. രാജപ്പന്‍, ജെയിംസ് ജോസഫ്, ഷൈജു ആന്റണി, ബിജുമോന്‍ ജോസഫ്, തോമസ് കെ. കുര്യാക്കോസ്, ബിജുമോന്‍ കെ.എം., തോമസ് ജേക്കബ്, ആല്‍ബിന്‍ ജോസഫ് തുടങ്ങിയവരും വിവിധ കമ്പനി പ്രതിനിധികളും സംസാരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനവും തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.





0 അഭിപ്രായങ്ങള്‍