ചേര്‍പ്പുങ്കലില്‍ വച്ച് നടന്ന പാലാ രൂപത കലോത്സവത്തില്‍ പൂവരണി തിരുഹൃദയ സണ്‍ഡേ സ്‌കൂളിന്റെ ബൈബിള്‍ ദൃശ്യാവതരണം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിശ്വാസം ത്യജിക്കാന്‍ ആവശ്യപ്പെട്ട രാജാവിന്റെ മുന്നില്‍ മുട്ടുമടക്കാതെ രക്തസാക്ഷിത്വം വരിച്ച ധീരയായ അമ്മയുടെയും ഏഴു മക്കളുടെയും കഥയാണ് വിദ്യാര്‍ത്ഥികള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചത്. കുട്ടികളുടെയും പരിശീലിപ്പിച്ച അധ്യാപകരുടെയും പ്രോത്സാഹിപ്പിച്ച മാതാപിതാക്കളുടെയും ഒത്തൊരുമയാണ് ഈ വിജയത്തിന് പിന്നിലെന്ന് വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേല്‍ പറഞ്ഞു. ഡോണ്‍ ഷിബു ഈറ്റത്തോട്ട്, ജെവോണ്‍ ജോണി വാതല്ലൂര്‍, ജെയിംസ് മാനുവല്‍ സെബി മുണ്ടാട്ടുചുണ്ടയില്‍, അലന്‍ സജീവ് ഈറ്റത്തോട്ടുകുന്നേല്‍, ക്രിസ്റ്റീന ജോബി കോഴിപ്പൂവനാനിക്കല്‍ എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥയും തിരക്കഥയും ഫാ. ജോയല്‍ പണ്ടാരപ്പറമ്പിലാണ് നിര്‍വഹിച്ചത്. മികച്ച വിജയം നേടിയെടുത്ത കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേല്‍, സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. തോമസ് പുത്തന്‍പുരക്കല്‍, ഹെഡ്മാസ്റ്റര്‍ മനു കെ ജോസ് കൂനാനിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.
.





0 അഭിപ്രായങ്ങള്‍