Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.



അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.  ഏറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ സരിത അയ്യര്‍ ഭദ്രദീപപ്രകാശനം നിര്‍വ്വഹിച്ചു. ഭാഗവത ഗായക രത്‌നം ബ്രഹ്‌മശ്രീ കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി ആണ് യജ്ഞാചാര്യന്‍. തിങ്കളാഴ്ച രാവിലെ 6ന് വിഷ്ണു സഹസ്രനാമം,  നാമദീപ പ്രദക്ഷിണം,  സമൂഹ പ്രാര്‍ത്ഥന എന്നിവയോടെ ഭാഗവത പാരായണം ആരംഭിച്ചു .  ഉച്ചയ്ക്ക് എല്ലാദിവസവും അന്തീനാട് സച്ചിദാനന്ദ നാരായണീയ സമിതിയുടെ നാരായണീയ പാരായണം ഉണ്ടായിരിക്കും. 20ന് മഹാനവമി വൈകിട്ട് വിദ്യാഗോപാല മന്ത്രര്‍ച്ചന. 21 ന് വിജയദശമി ക്ഷേത്രത്തില്‍ പൂജയെടുപ്പ് , വിദ്യാരംഭം. ബ്രഹ്‌മശ്രീ ഇ എന്‍ വി നമ്പൂതിരി ഇടമന ഇല്ലം, ഇടനാട് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കും. വൈകിട്ട് പഞ്ചാരിമേളം , തുടര്‍ന്ന്  മനു അളനാടിന്റെ ശിക്ഷണത്തില്‍ ചെണ്ട അഭ്യസിച്ച കിട്ടികളുടെ അരങ്ങേറ്റം. 22 ന് ശ്രീകൃഷ്ണ അവതാരം ഉണ്ണിയൂട്ട്.  23 ന് രുഗ്മിണീ സ്വയംവരം. 24ന് വൈകിട്ട് സര്‍വ്വൈശ്വര്യ പൂജ. 25ന് അവഭൃതസ്‌നാനം , മഹാപ്രസാദ ഊട്ട്. എല്ലാ ദിവസവും യജ്ഞശാലയില്‍ അന്നദാനവും ഉണ്ടായിരിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍