കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പാലാ മുണ്ടുപാലം സ്‌കൂളിന് സമീപം ന്യൂ ഫാം റോഡിലെ പുരയിടത്തിലുള്ള കിണറ്റിലാണ് പശു വീണത്. ആനിത്തോട്ടത്തില്‍ തോമസ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള പശുവിനെ ന്യൂ ഫാം റോഡിലെ പുരയിടത്തില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ പശു കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാലായില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയര്‍ ഓഫീസര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് പശുവിനെ സുരക്ഷിതമായി കിണറ്റില്‍നിന്ന് പുറത്തെടുത്തത്.





0 അഭിപ്രായങ്ങള്‍