വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത ആളെ പാലായില്‍ തെളിവെടുപ്പിന് എത്തിച്ചു. വള്ളിച്ചിറ നെല്ലിയാനി പനയ്ക്കപ്പറമ്പില്‍ പിസി തോമസാണ് ത ട്ടി പ്പ് കേസില്‍ അറസ്റ്റിലായത്. പാലാ മേഖലയില്‍ നിന്നും 70 ലക്ഷത്തിലധികം രൂപയുടെ ത ട്ടി പ്പ് നടത്തിയതായി ഇയാള്‍ക്കെതിരെ പരാതികള്‍ ഉണ്ടെന്ന് എസ്എച്ച്ഒ കെ.പി ടോംസൺ പറഞ്ഞു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇയാള്‍ക്കെതിരെ പരാതികളുണ്ട്. കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ മൈസൂരില്‍ നിന്നാണ് പിടികൂടിയത്. പാലാ എസ്എച്ച്ഒ കെ.പി ടോംസൺ, എസ്‌ഐമാരായ മുകേഷ് ബേബി ജോണ്‍, അഭിലാഷ്, സിപിഒ മാരായ ഷെറിന്‍, ബിജു കെ തോമസ്, രണ്‍ജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.





0 Comments