ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ 13 ആം വാര്‍ഡില്‍ വരുന്ന എള്ളുംകുന്നേല്‍ റോഡ്, പൂര്‍ണമായും തകര്‍ന്നു. കാല്‍നടയാത്ര പോലും അസാധ്യമായ റോഡിലൂടെ വാഹനയാത്രയും ദുഷ്‌കരമായി മാറിയിരിക്കുകയാണ്. പത്തു വര്‍ഷത്തിനിടെ യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താത്ത റോഡില്‍ കുടിവെള്ള പൈപ്പിടുക കൂടി ചെയ്തതോടെയാണ് പൂര്‍ണമായും തകര്‍ന്നത്. നാനൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന എള്ളുംകുന്നേല്‍ റോഡ് നന്നാക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റോഡ് നിര്‍മ്മാണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗങ്ങളില്‍ നിരവധി തവണ വിഷയം അവതരിപ്പിക്കുകയും നഗരസഭയ്ക്കുമുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ പി എസ് വിനോദ് പറഞ്ഞു.





0 Comments