Breaking...

9/recent/ticker-posts

Header Ads Widget

എന്റെ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 30ന്



പാലാ റോട്ടറി ക്ലബ്ബിന്റെ എന്റെ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 30ന് പാലാ മരിയസദനത്തില്‍ നടക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയുടെ ആറാം വാര്‍ഡിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഗപ്രതിരോധം , ചികിത്സ, ജലസേചനം, ശുചീകരണപ്രവര്‍ത്തനം, മാലിന്യസംസ്‌കരണം തുടങ്ങിയവര്‍ക്ക് പ്രോല്‍സാഹനം നല്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ മാലിന്യസംസ്‌കരണത്തിനും ശുചീകരണത്തിനുമുള്ള കെട്ടിടനിര്‍മാണം മരിയസദനത്തില്‍ ആരംഭിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. റോട്ടറി പ്രസിഡന്റ് റെജി പെരുമാട്ടിക്കുന്നേല്‍, സെക്രട്ടറി ജോഷി വെട്ടുകാട്ടില്‍, ഡോ മാത്യു തോമസ്, സന്തോഷ് മാട്ടേല്‍, ദേവസ്യാച്ചന്‍ മറ്റത്തില്‍, ലാലിച്ചന്‍ സണ്‍സ്റ്റാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 



Post a Comment

0 Comments