കുറുമുള്ളൂര്‍ വേദഗിരി സെന്റ് മേരീസ് പള്ളിയില്‍ മോഷണം. പള്ളിയുടെ പ്രവേശന കവാടത്തിലെ പൂട്ടുകള്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ടാവ് നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു. പുലര്‍ച്ചെ പള്ളിയിലെത്തിയ വികാരി ഫാ കുര്യന്‍ വരിക്കമാക്കലാണ് മോഷണം നടന്നതായി ആദ്യം കണ്ടത്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുലര്‍ച്ച രണ്ടരയോടെ എത്തിയ മോഷ്ടാവ് പള്ളിമേടയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍മാറുകയായിരുന്നു.





0 Comments