Breaking...

9/recent/ticker-posts

Header Ads Widget

ഫാ ബ്രൂണോയുടെയും, സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ തുടക്കം


രാമപുരം ഇടവകാംഗവും സി എം ഐ സഭംഗവുമായ കണിയാരകത്ത് ഫാ.ബ്രൂണോയുടെയും ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ് സി സി സഭാംഗവുമായ സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ത്തിക്കാനില്‍ നിന്നു അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ഫാ.ബ്രൂണോയുടെ കബറിടം കുര്യനാട് സി എം ഐ ആശ്രമദേവാലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1894 നവംബര്‍ 20 ന് ജനിച്ച ഫാദര്‍ ബ്രൂണോ 25 വര്‍ഷം കുര്യനാട് ആശ്രമത്തില്‍ ശുശ്രൂഷ നടത്തിയിരുന്നു. 1991 ഡിസംബര്‍ 15 നാണ് അദ്ദേഹം ദിവംഗതനായത്. തുടര്‍ന്ന് കുര്യനാട് ആശ്രമത്തില്‍ കബറടക്കി. ക്ലാര സഭാംഗമായ സി. മേരി കൊളേത്ത വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നു. 1984 ഡിസംബര്‍ 8 ന് അന്തരിച്ച കൊളേത്താമ്മയുടെ മൃതദേഹം മണിയംകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. 




Post a Comment

0 Comments