എം ജി സര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിനി ദീപ മോഹന്‍ ജാതിവിവേചനം ആരോപിച്ച് നിരാഹാര സമരം തുടരുന്നതിനിടയില്‍ ആരോപണ വിധേയനായ നാനോ ടെക്‌നോളജി സെന്റര്‍ ഡയറക്ടര്‍ നന്ദകുമാറിനെ ചുമതലയില്‍ നിന്നും മാറ്റി. സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശം പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥിനിക്ക് നീതി ഉറപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും വ്യക്തമാക്കിയിരുന്നു. നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള ഇപ്പോഴത്തെ നടപടി കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും നന്ദകുമാറിനെ പിരിച്ചുവിടണമെന്നും ഗവേഷക വിദ്യാര്‍ത്ഥിനി പറഞ്ഞു.




0 Comments