മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. അസാധാരണമായ നടപടിയാണ് ഉണ്ടായത്. കൂടുതല്‍ അന്വേഷണവും നടപടിയും നിര്‍ബന്ധമായും ഉണ്ടാകും. ഏതു സാഹചര്യത്തിലാണ് ഇത്ര പ്രധാനപ്പെട്ട കാര്യം ഉദ്യോഗസ്ഥ തലത്തില്‍ മാത്രം തീരുമാനം എടുത്തത് എന്ന് പരിശോധിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ച യോഗത്തെ തുടര്‍ന്നാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മരം മുറിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുന്നതായി തമിഴ്‌നാടിനെ അറിയിക്കേണ്ട കാര്യമില്ല. സംഭവത്തില്‍ വീഴ്ചവരുത്തിയ എല്ലാവര്‍ക്കും എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




0 Comments