Breaking...

9/recent/ticker-posts

Header Ads Widget

യുവമോര്‍ച്ച കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി



കേരളത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി കുറയ്ക്കുന്നില്ല എന്ന് ആരോപിച്ച്, എല്‍ഡിഎഫ്  സര്‍ക്കാരിനെതിരെ  യുവമോര്‍ച്ച കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍  പ്രതിഷേധ പ്രകടനം നടത്തി . പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.  യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശേരില്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്  രാഹുല്‍ അധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗിരീഷ് , വൈസ് പ്രസിഡന്റ് രഞ്ജിത്ത് മാന്നാര്‍ ,യുവമോര്‍ച്ച കടുത്തുരുത്തി മണ്ഡലം ഭാരവാഹികളായ വിശ്വാമോള്‍ , ആശിഷ് , യദു മാഞ്ഞൂര്‍ , ഉണ്ണി ഞീഴൂര്‍,   ,   അജിത് മരങ്ങാട്ടുപിള്ളി , അജീഷ് മുളക്കുളം , പ്രവര്‍ത്തകരായ അക്ഷയ് , സനന്ദന്‍ , അനൂപ് , ഹരിപ്രിയ, ജിഷ് വട്ടേക്കാട്,  നിധിന്‍  തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments