Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരം ഇനി ക്യാമറ നിരീക്ഷണത്തില്‍



ഏറ്റുമാനൂര്‍ നഗരം ഇനി ക്യാമറ നിരീക്ഷണത്തില്‍. ശബരിമല തീര്‍ത്ഥാടന കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നാടിന്റെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് മന്ത്രി വി.എന്‍ വാസവന്റെ നിര്‍ദ്ദേശപ്രകാരം  നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ഫണ്ട് എം എല്‍ എ ഫണ്ടില്‍ നിന്നും നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രോജക്ടു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പോലീസിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഏറ്റുമാനൂര്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ക്രിമിനല്‍ കേസുകളില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവും മുന്‍നിര്‍ത്തിയാണ് നടപടി.




Post a Comment

0 Comments