ജാതി വിവേചനത്തിന്റെ പേരില്‍ എം.ജി സര്‍വ്വകലാശാലക്കു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കണം. കേസില്‍ ആരോപണ വിധേയനായ ഡോ നന്ദകുമാറിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന മാറ്റണമെന്നും സി.ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സാമൂഹിക-സാംസ്‌ക്കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സമരം ശക്തിപ്പെടുത്തുമെന്ന് സിആര്‍ നീലകണ്ഠനും, സമര ഐക്യദാര്‍ഡ്യ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




0 Comments