കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് രചിച്ച ചരിത്രം എന്നിലൂടെ എന്ന പുസ്‌കത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം നിര്‍വ്വഹിക്കും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജസ്റ്റിസ് കെ.ടി തോമസ്, മോന്‍സ് ജോസഫ് എംഎല്‍എ, അഡ്വ. പി.കെ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




0 Comments