വീട്ടിലേക്കുള്ള നടപ്പാത ചിലര്‍ അനധികൃതമായി അടച്ചു കെട്ടിയതായി ആരോപിച്ച ഗൃഹനാഥനും കുടുംബാംഗങ്ങളും പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. പട്ടറകാലായില്‍ ഹരിയും കുടുംബവുമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കരയോഗംമുക്ക് - കാരുവേലില്‍ പടി റോഡ് ആണ് ചിലര്‍ അനധികൃതമായി അടച്ചു കെട്ടിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. അന്‍പതു വര്‍ഷത്തിലധികമായി പ്രദേശവാസികളും പാടശേഖര ഉടമകളും ഉപയോഗിച്ചിരുന്നതാണ് റോഡ് എന്നാണ് ആവലാതിക്കാര്‍ പറയുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട് പൊളിച്ചു മാറ്റി വഴി വെട്ടുവാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സി എസ് ഡി എസ്.ന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരവും പ്രതിഷേധ റാലിയും നടത്തിയിരുന്നു. ഗ്രാമ പഞ്ചായത്ത് അധികൃതരും പോലീസും സംഭവത്തില്‍ ഇടപെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. നിലവിലുണ്ടായിരുന്ന നടപ്പാത തുറന്നു കിട്ടണമെന്നാവശ്യപ്പെട്ട് ആവലാതിയുമായി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രദേശവാസികളും കര്‍ഷകരും അടക്കം നിരവധിയായ ആളുകള്‍ ഉപയോഗിച്ചിരുന്ന നടപ്പ് വഴിയാണ് അനധികൃതമായി കെട്ടിയടച്ചിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്.




0 Comments