Breaking...

9/recent/ticker-posts

Header Ads Widget

യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി



പെട്രോള്‍, ഡീസല്‍ വില കുറച്ച നരേന്ദ്രമോദി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടും കേരളത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി  കുറയ്ക്കാത്ത പിണറായി സര്‍ക്കാരിനെതിരെയും യുവമോര്‍ച്ച പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനവും നടത്തി. യുവമോര്‍ച്ച പാലാ  നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ സി മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി സംസ്ഥാന കൗണ്‍സിലംഗം ശ്രീ സോമന്‍ തച്ചേട്ട്  ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നി:മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് നെല്ലിക്കന്‍ മണ്ഡലം വൈ:പ്രസിഡന്റ് ശ്രീകുട്ടന്‍   എം ഒ യുവമോര്‍ച്ച മണ്ഡലം ഭാരവാഹി മനു കരൂര്‍ ബിജെപി മണ്ഡലം ട്രഷറര്‍ ദീപു സീ ജി ബിജെപി യുവമോര്‍ച്ച നേതാക്കളായ ജയന്‍ രാമപുരം അജി കരൂര്‍ റെജി പനയ്ക്കപ്പാലം സതീഷ് തലപ്പുലം തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments