Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ള പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി യോഗം ചേര്‍ന്നു



കിടങ്ങൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് അംഗങ്ങളുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം നടന്നത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കാവാലിപ്പുഴ, വട്ടുകുളങ്ങര, കുമ്മണ്ണൂര്‍ ജലവിതരണ പദ്ധതികളില്‍ നിന്നും പലയിടങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് വിഷയത്തില്‍ പരിഹാരം കാണുന്നതിനായി യോഗം സംഘടിപ്പിച്ചത്. ജലവിഭവ വകുപ്പ് കടുത്തുരുത്തി അസി. എന്‍ജീനീയര്‍ അനില്‍ രാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയര്‍ വിപിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വാര്‍ഡുകളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പരാതികള്‍ ഉന്നയിച്ചു. ചെമ്പിളാവ് ഭാഗത്ത് അടക്കം നേരിടുന്ന കുടിവെള്ള വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്കി. പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്ന വാര്‍ത്ത സ്റ്റാര്‍വിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.




Post a Comment

0 Comments