വേനല്‍ കടുത്തതോടെ മാളം വിട്ടിറങ്ങുന്ന പാമ്പുകള്‍ ജനങ്ങള്‍ക്ക് ആശങ്കയാകുന്നു. കൊങ്ങാണ്ടൂര്‍ മണ്ണൂര്ക്കുന്നേല് ജോസഫിന്റെ പുരയിടത്തിലെ കിണറ്റില്‍ അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. അടുത്തിടെ കുഴിച്ച കിണറിലാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്തതില്‍ പരിശീലനം നേടിയ എളപ്പാനി സ്വദേശി അഖില്‍ ബാബുവാണ് പാമ്പിനെ കിണറ്റില്‍നിന്നും കരയിലെത്തിച്ച് ചാക്കിലാക്കിയ ശേഷം വനംവകുപ്പിന് കൈമാറിയത്. പാമ്പുശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനംവകുപ്പ് പരിശീലനം നല്കിയ സ്നേക്ക് റെസ്ക്യൂവേഴ്സിന്റെ സേവനം ആശ്വാസമാവുകയാണ്.
0 Comments