Breaking...

9/recent/ticker-posts

Header Ads Widget

പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു



വിഷരഹിത പാലും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കുവാന്‍ കര്‍ശന പരിശോധനകളും നടപടികളും ആവശ്യമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മായംകലരുന്നത് ഒഴിവാക്കപ്പെടാന്‍ നിലവിലെ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലിന്റെ പോഷകസമ്പുഷ്ടത സംബന്ധിച്ച് സംഘടിപ്പിച്ച പാല്‍ ഉപഭോക്തൃ മുഖാമുഖം  പരിപാടി ഉദ്ഘാടനം  ചെയ്തു   സംസാരിക്കുകയായിരുന്നു എംഎല്‍എ. ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും  ആഭിമുഖ്യത്തില്‍  കാണക്കാരി ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്ട്രോള്‍ ഓഫീസര്‍ ജാക്വിലിന്‍ ഡോമിനിക്, ആര്‍ ഡി എല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍.സുസ്മിതാ, മാഞ്ഞൂര്‍ ക്ഷീര വികസന ഓഫീസര്‍ ശ്രീജ രാധാകൃഷ്ണന്‍, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ തെരസിലിന്‍ ലൂയിസ് തുടങ്ങിയവര്‍ സെമിനാര്‍ നയിച്ചു. മുഖാമുഖം പരിപാടിയുടെ ഭാഗമായി എക്‌സിബിഷന്‍, തല്‍സമയ പാല്‍ പരിശോധന എന്നിവയും സംഘടിപ്പിച്ചിരുന്നു. മുഖാമുഖം പരിപാടിയില്‍ സഹകാരിയും ഗ്രാമപഞ്ചായത്ത് അംഗവും ക്ഷീര സംരംഭകനും ആയ കാണക്കാരി അരവിന്ദാക്ഷനെ ആദരിച്ചു




Post a Comment

0 Comments