Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.



ഏറ്റുമാനൂര്‍ നഗരസഭ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റെഡ് സോണുകളില്‍ കച്ചവടം ഒഴിവാക്കാനും, മറ്റു മേഖലകളില്‍ അര്‍ഹരായ കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും, ഐഡി കാര്‍ഡും നല്‍കാനുമാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. വഴിയോരക്കച്ചവടക്കാര്‍ക്കായി വായ്പാ പദ്ധതികളും നടപ്പാക്കും. ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി നഗരസഭയിലെ തെരുവ് കച്ചവടക്കാരുടെ യോഗം നടന്നു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ലീഡ് ബാങ്ക്  മാനേജര്‍ അലക്‌സ് ഇ.റ്റി, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ സുജിത് പി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, സിബി ചിറയില്‍, ബിജി ചാവറ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments